കെ എസ് ആര്‍ ടി സി വനിതാ കണ്ടക്ടര്‍ അപമര്യാദയായി പെരുമാറി, ശബ്ദരേഖ പുറത്ത്, പരാതിയുമായി കൊല്ലം സ്വദേശി

കൊല്ലം; കെ എസ് ആര്‍ ടി സി ജീവനക്കാ‌ര്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി കൊല്ലം പത്തനാപുരം സ്വദേശി ഷിബു എബ്രഹാം.

ബസിലെ വനിതാ കണ്ടക്ടര്‍ മോശമായി സംസാരിച്ചെന്നും ഡ്രൈവര്‍ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് തെങ്കാശിയിലേയ്ക്ക് പോയ ബസില്‍ ഇന്നലെയായിരുന്നു സംഭവം.
പരാതിയുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തുവന്നു. വനിതാ കണ്ടക്ടര്‍ യാത്രക്കാരുമായി നിരന്തരം വഴക്കുണ്ടാക്കിയെന്ന് പരാതിക്കാരന്‍ പറയുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. ഇയാള്‍ ഫോണില്‍ ഇത് റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ കണ്ടക്ടര്‍ പ്രകോപിതയാവുകയും പരാതിക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. റെക്കോര്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നും ശബ്ദരേഖ ഡിലീറ്റ് ചെയ്യാതെ ബസ് മുന്നോട്ട് പോകില്ലെന്നും കണ്ടക്ടര്‍ പറയുന്നു. പൊലീസിനെ വിളിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ കണ്ടക്ടര്‍ യാത്രക്കാരുമായി അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്നും പൊലീസിനെ വിളിക്കാനും പരാതിക്കാരനും പറയുന്നു. ശബ്ദരേഖ നശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് റോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ പ്രകോപനമുണ്ടാക്കിയതായും പരാതിയിലുണ്ട്.

പുനലൂര്‍ ഡി വൈ എസ് പിയ്ക്കും കെ എസ് ആര്‍ ടി സി എം ഡിയ്ക്കും നല്‍കിയ പരാതിയില്‍ കെ എസ് ആര്‍ ടി സി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *