കാമുകിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ാണ്ഡ്യ: കാമുകിയുടെ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. സ്വകാര്യ പണമിടപാടുകാരനായ പുരുഷോത്തമനെ(27) യാണ് കാമുകിയുടെ സഹോദരന്‍ വരുണും സുഹൃത്ത് അഭിയും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മാണ്ഡ്യ പണ്ഡവപുര ഹരലഹള്ളിയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കവെയാണ് പുരുഷോത്തമിന് കുത്തേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നെഞ്ചിനും വയറിനുമാണ് ആഴത്തില്‍ കുത്തേറ്റത്.

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. വരുണിന്റെ സഹോദരിയും പുരുഷോത്തമനും എറെ നാളായി പ്രണയത്തിലാണ്. ഇതില്‍ വരുണിനും വീട്ടുകാര്‍ക്കും കടുത്ത് എതിര്‍പ്പുണ്ടായിരിന്നു. പുരുഷോത്തമിന് മുന്നറിയിപ്പ് നല്‍കിയിട്ടും പ്രണയ ബന്ധത്തില്‍ പിന്മാറാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ ദിവസം പുരുഷോത്തമനും യുവതിയും പട്ടണത്തില്‍ സമയം ചിലവഴിയ്ക്കുന്നത് വരുണിനെ ചിലര്‍ അറിയ്ച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയാണ് ഇയാള്‍ പുരിഷോത്തമനെ കുത്തി വീഴ്ത്തിയത്. മാണ്ഡ്യയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് വരുണിന്റെ സഹോദരി.

Leave a Reply

Your email address will not be published. Required fields are marked *