വിധവയായ 39കാരി വിവാഹിതയാണെന്ന കാര്യം മറച്ചു വച്ച്‌ 29കാരനുമായി പ്രണയത്തിലായി, ഭാര്യയെ പറ്റിച്ച്‌ ലോഡ്ജില്‍ മുറിയെടുത്ത യുവാവിന് സംഭവിച്ചത് ദാരുണാന്ത്യം

കൊല്ലം : അടൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കുന്നത്തൂര്‍ ഐവര്‍കാല പുത്തനമ്ബലം ശ്രീനിലയത്തില്‍ ശ്രീജിത്ത് ജീവനൊടുക്കിയത് കാമുകി മരിച്ചെന്നസംശയത്തിലെന്ന് പൊലീസ്.

ശ്രീജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ലോഡ്ജ് മുറിയിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിനി ഷീബ തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിലായിരുന്നു. ഷീബ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്നുണ്ടായ പിടിവലിക്കിടയില്‍ ശ്രീജിത്ത് പിടിച്ച്‌ തള്ളിയപ്പോള്‍ തല ഭിത്തിയിലിടിച്ച്‌ ഷീബ ബോധരഹിതയായെന്നുമാണ് പൊലീസിന്റെ നിഗമനം. ഇതോടെ ഷീബ മരിച്ചെന്ന് കരുതി പരിഭ്രാന്തനായ ശ്രീജിത്ത് ജീവനൊടുക്കിയതാകാമെന്നും പൊലീസ് കരുതുന്നു. ചികിത്സയില്‍ കഴിയുന്ന ഷീബയെ ചോദ്യം ചെയ്താലേ കൂടുതല്‍ വ്യക്തതവരു.

ഭര്‍ത്താവ് മരിച്ച 39 കാരിയായ ഷീബ വിവാഹിതയാണെന്ന വിവരം മറച്ചുവച്ചാണ് ഫേസ്ബുക്ക് വഴി ശ്രീജിത്തുമായി പ്രണയത്തിലായത്. ലോഡ്ജിലെ താമസത്തിനിടയില്‍ വിവാഹിതനാണെന്ന വിവരം ശ്രീജിത്ത് തിരിച്ചറിഞ്ഞതാകാം പ്രശ്നത്തിന് കാരണമെന്ന് സംശയിക്കുന്നു.

രണ്ടാഴ്ച് മുമ്ബ് ചക്കുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അടൂരിലെ ലോഡ്ജില്‍ ഷീബയ്‌ക്കൊപ്പം ശ്രീജിത്ത് താമസം തുടങ്ങിയത്. ഇടയ്ക്ക് ഭാര്യ വീഡിയോ കാള്‍ വിളിച്ചപ്പോള്‍ പ്രസാദം കാണിച്ച്‌ പറ്റിച്ചു. പിന്നീട് വീട്ടിലെത്തിയ ശ്രീജിത്ത് കടയില്‍ നിന്ന് ഇടയ്ക്കിറങ്ങി ഷീബയ്‌ക്കൊപ്പം ലോഡ്ജില്‍ താമസിക്കുകയായിരുന്നു. സംഭവദിവസമായ തിങ്കളാഴ്ച വൈകിട്ട് ശ്രീജിത്ത് ഭക്ഷണവുമായി മുറിയിലേക്ക് പോകുന്നത് ലോഡ്ജ് ജീവനക്കാര്‍ കണ്ടിരുന്നു. പിന്നീട് ആരെയും പുറത്ത് കാണാഞ്ഞതിനാല്‍ രാത്രി ഒമ്ബത് മണിയോടെ ജീവനക്കാര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിലും ഷീബയെ ബോധരഹിതയായും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *