സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ക്കെതിരായ രാഷ്ട്രീയ നിലപാടില്‍ ഉറച്ച് നിയസഭയില്‍ മുസ്ലീം ലീഗ്.
ചര്‍ച്ചയില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പികെ.കുഞ്ഞാലിക്കുട്ടി.ഗവര്‍ണര്‍ ഭരണം അംഗീകരിക്കാനാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു. ചാന്‍സലര്‍ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്‌ധനെ നിയമിക്കുന്നതിനുള്ള ബില്ല് നിയമസഭയിലുള്ള പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ അനുകൂലിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഗവര്‍ണര്‍ക്കുള്ള ബില്ലില്‍ പ്രതിപക്ഷം മയപ്പെട്ടത് ലീഗിന്റെ സമ്മര്‍ദ്ദം എന്ന് വ്യക്തമായിരിക്കുകയാണ്.ബില്ലില്‍ വിഡി സതീശന്റെ കടുംപിടിത്തത്തിനും മറ്റു പ്രതിപക്ഷ കക്ഷികളുട പിന്തുണ കിട്ടിയില്ല. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നടപടിയില്‍ പ്രതിപക്ഷ നേതാവ് പികെ കുഞ്ഞാലിക്കുട്ടി സംസാരിച്ചില്ല .
