കെപിസിസി പുനഃസംഘടന; തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണം: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയില്‍ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്ന് കെ മുരളീധരന്‍.

ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നും മുരളീധരന്‍ തിരുവന്തപുരത്ത് പ്രതികരിച്ചു.

തരൂര്‍ വിവാദവും ഔദ്യോഗിക ചേരിയിലുണ്ടായ ചേരിപ്പോരും ശക്തമായി നിലനില്‍ക്കെ കോണ്‍ഗ്രസില്‍ വീണ്ടും പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാവുകയാണ്. താഴേ തട്ടിലെ പുനസംഘടന പൂര്‍ത്തിയാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കി. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കെപിസിസി ഭാരവാഹികളുടെ യോഗം നാളെ ചേരും.

Leave a Reply

Your email address will not be published. Required fields are marked *