കണ്ണൂര്‍-കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട.യു.എ.ഇയില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി.കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വര്‍ണം പിടിച്ചു. വസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഈ സ്വര്‍ണം. ദുബായില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരനായ സയീദില്‍ നിന്നാണ് 15 ലക്ഷം രൂപ വിലമതിക്കുന്ന 310 ഗ്രാം സ്വര്‍ണം പിടികൂടിയത്. ട്രോളി ബാഗിലുള്ള നാലഞ്ച് ഭാഗങ്ങള്‍ മുറിച്ചെടുത്തു അതെ അളവില്‍ സ്വര്‍ണം നിര്‍മിച്ചു മെര്‍കുറി പ്ലെയ്‌റ് ചെയ്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ജയകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
