സ്വര്‍ണ വില ഇന്നും വര്‍ധിച്ചു; 28 മാസത്തെ ഉയര്‍ന്ന നിരക്ക്

കോഴിക്കോട്: സ്വര്‍ണത്തിന് ഇന്നും വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപ വര്‍ധിച്ച്‌ 5130 രൂപയായി. പവന് 160 രൂപ വര്‍ധിച്ച്‌ 41,040 രൂപയുമായാണ് ഉയര്‍ന്നത്.

ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. 28 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിന്ന്.

2022 ഡിസംബറില്‍ മാത്രം പവന് 1480 രൂപയുടെ വര്‍ധനവാണുണ്ടായത്. ഡിസംബര്‍ ഒന്നിന് 39,000 ആയിരുന്നു വില. ഡിസംബര്‍ 31ന് ഇത് 40,480ലെത്തിയിരുന്നു.

2020 ആഗസ്റ്റ് 11 ന് 41,200 രൂപയായിരുന്നു സ്വര്‍ണ വില പവന്. അതിനു ശേഷമുളള ഉയര്‍ന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. 2020 ആഗസ്റ്റ് 7, 8, 9 തീയതികളിലാണ് റെക്കോഡ് വിലയുണ്ടായിരുന്നത്, 42,000 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് കാണിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *