മനാമ: രാജ്യത്തിനു പുറത്തുള്ള പ്രവാസികള്‍ക്ക് എക്സിറ്റ്, റീ എന്‍ട്രി വിസകളും ഇഖാമയും (റെസിഡന്‍സി പെര്‍മിറ്റ്) പുതുക്കാനുള്ള ഫീസ് സൗദി തൊഴില്‍മന്ത്രാലയം ഇരട്ടിയാക്കി.
രണ്ടു മാസത്തെ എക്സിറ്റ്, റീ എന്‍ട്രി വിസാ ഫീസ് 200 റിയാല്‍ ആണ്. പ്രവാസി രാജ്യത്തിനകത്താണെങ്കില്‍ ഓരോ അധിക മാസത്തിനും 100 റിയാല്‍ അധികമായി ഈടാക്കും.
സൗദിക്കു പുറത്തുള്ള പ്രവാസിക്ക് പുതുക്കണമെങ്കില്‍ പ്രതിമാസം ഇരട്ടി ഫീസായ 200 റിയാല്‍ നല്‍കണം. മൂന്നു മാസത്തിനിടെ ഒന്നിലധികം യാത്രകള്‍ക്ക് 500 റിയാലാണ് ഫീസ്. പുതുക്കിയ ഫീസ് എന്ന് നിലവില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയിലെ 3.48 കോടി വരുന്ന ജനസംഖ്യയില്‍ 1.05 കോടി പേര്‍ വിദേശികളാണ്.
