സന്ദര്‍ശനം ഗംഭീരമാക്കാന്‍ ഒബാമ പ്രത്യേക നിര്‍ദേശം നല്‍കി

വാഷിങ്ടന്‍• പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം ഗംഭീരമാക്കാന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നതായി ഇമെയില്‍ സന്ദേശങ്ങള്‍. വിക്കിലീക്‌സ് പുതുതായി പുറത്തുവിട്ടതാണിത്. സിലിക്കണ്‍ വാലിയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മോദി നടത്തിയ സന്ദര്‍ശനത്തിന്റെ വിജയത്തിനാണ് യുഎസ് സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തിയത്.

ഏഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാളും ഹിലറി ക്ലിന്റന്റെ തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിലെ ജോണ്‍ പൊഡെസ്റ്റയും തമ്മില്‍ നടന്ന ഇമെയില്‍ ഇടപാടുകളാണ് വിക്കിലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

മോദിയുടെ സന്ദര്‍ശനവേളയില്‍ ഗൂഗിളിന്റെ ഇന്ത്യന്‍ നിക്ഷേപസംരംഭങ്ങളെപ്പറ്റി പ്രഖ്യാപിക്കുമെന്നും പരിസ്ഥിതി സൗഹൃദ ഊര്‍ജവിഷയത്തില്‍ സഹകരണപദ്ധതികളുണ്ടാകുമെന്നും മെയിലുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *