ടോള്‍ പരിവിനോട് സര്‍ക്കാരിനു യോജിപ്പില്ലെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: ടോള്‍ പിരിവിനെതെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ടോള്‍ പിരിവിനോട് സംസ്ഥാന സര്‍ക്കാരിനു യോജിപ്പില്ലെന്നു സുധാകരന്‍ വ്യക്തമാക്കി. ടോള്‍ പിരിക്കുന്നവര്‍ ഏകാധിപതികളെപ്പോലെയും ഗുണ്ടാത്തലവന്മാരെയുമാണ് പെരുമാറുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.

കൊച്ചിയില്‍ പുതുതായി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *