വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്നതിനിടയില്‍ കാണാതായ ഗൃഹനാഥന്‍്റെ മൃതദേഹം പമ്ബയാറ്റില്‍

വിവാഹ വീട്ടില്‍ നിന്നും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടയാക്ക കാണാതായ ഗൃഹനാഥന്‍റെ മൃതദേഹം പമ്ബയാറ്റില്‍ കണ്ടെത്തി.

നെടുമുടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ചേന്നംകരി തുണ്ട്പറമ്ബില്‍ വാസപ്പന്‍റെ മകന്‍ ടിവി ദാസിന്‍്റെ(51) മൃതദേഹമാണ് വീടിനു സമീപം ആറ്റില്‍ നിന്നും കണ്ടെടുത്തത്.

ബുധനാഴ്ച്ച വൈകിട്ട് വീടിനു സമീപത്തെ വിവാഹവീട്ടിലെത്തിയ ദാസ് രാത്രി എട്ടോടെ അവിടെ നിന്നു വമടങ്ങിയിരുന്നു. തുടര്‍ന്ന് വീട്ടിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറ്റിന്‍കരയില്‍ ദാസിന്‍റെ ചെരിപ്പും മൊബൈല്‍ ഫോണും കണ്ടെത്തി.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം പമ്ബയറ്റില്‍ നടത്തിയ തെരച്ചിലിനൊടുവി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കാല്‍വഴുതി വീണതിനെത്തുടര്‍ന്ന് മുങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *