വയനാട്ടില്‍ വീണ്ടും കടുവ; ഇരുപതുകാരന്‍ മരത്തില്‍ കയറി രക്ഷപെട്ടു

മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണശ്രമം. വയനാട് പൂതാടി പരപ്പനങ്ങാടി എന്ന സ്ഥലത്താണ് വീണ്ടും കടുവയെ കണ്ടത്.

കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപെട്ടത് തലനാരിഴക്കാണ്. പരപ്പനങ്ങാടി ആദിവാസി സമരഭൂമിയില്‍ താമസിക്കുന്ന ബിനു (20) ആണ് മരത്തില്‍ കയറി രക്ഷപെട്ടത്. ഇന്നലെ രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് പോകും വഴിയാണ് കടുവ ബിനുവിന്റെ നേരെ പാഞ്ഞടുത്തത്. ഉടന്‍ ബിനു തൊട്ടടുത്തുള്ള മരത്തിലേക്ക് ചാടിക്കയറി രക്ഷപെടുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് വയനാട്ടില്‍ ഒരാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നന്തവാടി വാളാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ തോമസ് എന്നയാളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനുവരി 12നായിരുന്നു സംഭവം. കൃഷിയിടത്തില്‍ നില്‍ക്കുകയായിരുന്ന സാലുവിനെ കടുവ ആക്രമിക്കുകയായിരുന്നു.

കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാലുവിനെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി മരണം സംഭവിക്കുകയായിരുന്നു. സാലുവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *