ജെഎന്‍യു‍വില്‍ ജനം ടിവി വാര്‍ത്താസംഘത്തിനെതിരായ അക്രമം; കെ.സുരേന്ദ്രന്‍ അപലപിച്ചു

ദല്‍ഹി ജെഎന്‍യു സര്‍വ്വകലാശാല ക്യാമ്ബസില്‍ വെച്ച്‌ ജനം ടിവി വാര്‍ത്താസംഘത്തിന് നേരെ നടന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ആക്രമണത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അപലപിച്ചു.

ദേശവിരുദ്ധ ഡോക്യുമെന്ററി ക്യാമ്ബസില്‍ പ്രദര്‍ശിപ്പിച്ച്‌ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച എസ്‌എഫ്‌ഐ, ഐസ ഗുണ്ടകള്‍ ജെഎന്‍യുവില്‍ അഴിഞ്ഞാടുകയായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി ദില്ലി ബ്യൂറോ ചീഫ് ഗൗതം അനന്തനാരായണനെയും ക്യാമറാമാന്‍ ഉണ്ണി കെ വാര്യരെയും ഇടത് ഗുണ്ടകള്‍ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു.

കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജെഎന്‍യു അക്രമം. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവര്‍ ജെഎന്‍യുവില്‍ ഇടതുപക്ഷ യുവജനസംഘടനകള്‍ മാദ്ധ്യമപ്രവര്‍ത്തകരെ അക്രമിച്ചതറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *