സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 480 രൂപ ഉയര്‍ന്നു; റെക്കോര്‍ഡ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ഗ്രാം വില 60 രൂപ കൂടി 5360 ആയി.

സര്‍വകാല റെക്കോര്‍ഡാണിത്.

ഇന്നലെ 200 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,200 രൂപയായിരുന്നു. കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 42,000ന് മുകളില്‍ തന്നെയാണ് സ്വര്‍ണവില. സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് പ്രവചനം.

ആഗോള സാമ്ബത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *