സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

പോക്സോ കേസില്‍ സ്വകാര്യ സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ അമ്ബലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്ബിന്‍ കാലാ വീട്ടില്‍ ഫ്രെഡി ആന്റണി ടോമിയാണ് (28) അറസ്റ്റിലായത്.

സ്വകാര്യ സ്കൂള്‍ അദ്ധ്യാപകനായ ഫ്രെഡി വീടിനോട് ചേര്‍ന്ന് ട്യൂഷന്‍ സെന്ററും നടത്തി വരുന്നുണ്ട്.

അധ്യാപകന്റെ ട്യൂഷന്‍ സെന്ററില്‍ പഠിക്കാനായെത്തിയ വിദ്യാര്‍ത്ഥികളെ സിനിമ കാണിക്കുന്നതിനിടെ വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറുകയും, അക്രമം കാണിക്കുകയും ചെയ്തെന്നാണ് കേസ്. പരാതിയെ തുടര്‍ന്ന്‌ പുന്നപ്ര എസ്.ഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *