ഒന്നിച്ച്‌ ജീവിക്കണമെന്ന ആവശ്യവുമായി പീഡിപ്പിച്ചയാള്‍ക്കൊപ്പം പെണ്‍കുട്ടി സ്റ്റേഷനില്‍, യുവാവ് ഭാര്യയും കുട്ടിയുമുള്ള ടിപ്പര്‍ ഡ്രൈവര്‍, വിട്ടയച്ച്‌ കോടതി

പത്തനംതിട്ട: പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡ് കഴിഞ്ഞിറങ്ങിയ പ്രതി ഇരയ്‌ക്കൊപ്പം സ്റ്റേഷനില്‍ ഹാജരായി.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയോടൊപ്പം പോയാല്‍ മതിയെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ ഇയാള്‍ക്കൊപ്പം വിട്ടയച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ കഴിഞ്ഞ നവംബര്‍ 10 ന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതി ഇലവുംതിട്ട അയത്തില്‍ മംഗലശേരില്‍ വീട്ടില്‍ അരവിന്ദാണ് (37) റിമാന്‍ഡ് കാലാവധിക്കുശേഷം ഇരയായ പെണ്‍കുട്ടിയുമായി മുങ്ങിയത്.

പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം വരെ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന കേസിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ടിപ്പര്‍ ഡ്രൈവറായ അരവിന്ദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

വീട്ടില്‍ അതിക്രമിച്ചു കയറി നിരന്തരം പീഡിപ്പിച്ചെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അരവിന്ദ് പുറത്തിറങ്ങിയിട്ട് ഒരാഴ്ചയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ചയാണ് അരവിന്ദ് പെണ്‍കുട്ടിയുമായി കടന്നത്. നിലവില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *