പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു.

കോട്ടയം ബസേലിയോസ് കോളജിൽ നിന്നാണ് പോളിംങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്.

രാവിലെ 7 മണി മുതൽ ഇവയുടെ വിതരണം തുടങ്ങിയിരുന്നു.

1,76,417 വോട്ടർമാരുള്ള പുതുപ്പള്ളിയിൽ 182 ബൂത്തുകളാണുള്ളത്.

182 ബൂത്തുകളിലായി 872 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

കോട്ടയം ജില്ലാ കളക്ടർ വി.വിഗ്നേശ്വരി വിതരണ കേന്ദ്രത്തിൽ എത്തി നടപടികൾ വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *