ദുബൈ: രാജ്യത്ത് പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വില നിർണയ സമിതിയാണ് പുതിയ വില പ്രഖ്യാപിച്ചത്.
പുതിയ വില വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. പെട്രോളിനും ഡീസലിനും വില വർധിച്ചു.
ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് പെട്രോളിന് 15 ഫില്‍സും ഡീസലിനു 17 ഫില്‍സും കൂടിയിട്ടുണ്ട്. സൂപ്പർ 98 പെട്രോള്‍ വില ലിറ്ററിന് 3.03 ദിർഹമായി. കഴിഞ്ഞ മാസം 2.88 ദിർഹം ആയിരുന്നു വില. സ്പെഷ്യല്‍ 95 പെട്രോളിന് 2.92 ദിർഹമാണ് വില. ഫെബ്രുവരിയില്‍ ഇതിന് 2.76 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 ലിറ്ററിന് 2.85 ദിർഹയാണ് വർദ്ധിച്ചത്. കഴിഞ്ഞ മാസം ഇതിന് 2.69 ദിർഹം ആയിരുന്നു വില. ഡീസല്‍ ലിറ്ററിന് 3.16 ദിർഹമായി ഉയർന്നു. കഴിഞ്ഞ മാസം ലിറ്ററിന് 2.99 ദിർഹം ആയിരുന്നു.
