ആലപ്പുഴ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട പരാതി നല്കി യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാല്‍. ചാനല്‍ പരിപാടിക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. അറേബ്യന്‍ രാഷ്ട്രങ്ങളില്‍ പോലും വന്‍ തോതില്‍ സ്വത്ത് സമ്പാദിച്ചുവെന്നും ബിനാമി ഇടപാടുകള്‍ നടത്തി കോടികള്‍ സമ്പാദിച്ചുവെന്നുമുള്ള ശോഭ സുരേന്ദ്രന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പരാതിയില്‍ പറയുന്നു.
