കെ.എസ്.ആര്‍.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടു മരണം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ, പാലോട് സഹകരണ ബാങ്കിനു സമീപം കരിമണ്‍കോട് കുന്നുംപുറം രോഹിണി ഭവനില്‍ സുഭാഷ് കുന്നുംപുറം(55), പാലോട്ടെ പഴയ ബിവറേജസിനു സമീപം താമസിക്കുന്ന അനി(45) എന്നിവരാണ് മരിച്ചത്.

ഇരുവരും കെട്ടിടനിർമാണത്തൊഴിലാളികളാണ്.

പാലോട് ഹോട്ടല്‍ മഹാറാണിക്കു സമീപം രാത്രി 9.40-നായിരുന്നു അപകടം. തെങ്കാശി ബസും പാങ്ങോട് റോഡില്‍നിന്നു വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സ്കൂട്ടർ എതിർദിശയില്‍ വന്ന ബസിനു മുൻവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഇരുവരും തല്‍ക്ഷണം മരിച്ചു. സ്കൂട്ടർ പൂർണമായും തകർന്നു. മൃതദേഹങ്ങള്‍ പാലോട് സി.എച്ച്‌.എ.സി. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *