മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബിജെപിയില്‍ അതൃപ്തി

ബിജെപിക്ക് വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി തഴയുന്നെന്നാണ് ആക്ഷേപം. എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ നേരത്തെ നിശ്ചയിച്ചിരുന്ന സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ അദ്ദേഹം അതൃപ്തി പ്രകടമാക്കി. മറ്റു പാര്‍ട്ടികളില്‍ നിന്ന് ഒരു നേതാവ് ബിജെപിയിലേക്കു വന്നാല്‍ വീട്ടുകാര്‍ എന്നല്ല അവരുടെ നിഴല്‍ പോലും കൂടെ വരുന്നില്ലെന്ന യാഥാര്‍ഥ്യം ദേശീയ നേതൃത്വം തിരിച്ചറിയണമെന്ന് സി.കെ.പത്മനാഭന്‍ പറഞ്ഞു.
ചിലര്‍ക്ക് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ അസാധ്യകഴിവുണ്ട്. അവര്‍ മറ്റു പാര്‍ട്ടികളില്‍ ഇരുന്ന് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിച്ചശേഷം അവിടെ നിന്ന് ഇനി ഒന്നും ലഭിക്കാനില്ലെന്നു തിരിച്ചറിഞ്ഞുവരുന്നവരാണ്. ജനസംഘത്തിന്റെ കാലം മുതല്‍ ഈ ആശയത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഇത്തരക്കാരെ പ്രതിഷ്ഠിക്കുന്നതു ഗുണകരല്ലന്ന് അദ്ദേഹം ഒരു പ്രമുഖ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *