മോഷണം ആരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിച്ചു; ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി

ബെംഗളൂരു: മോഷണമാരോപിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയതില്‍ മനംനൊന്ത് ഒമ്ബതാംക്ലാസുകാരി ജീവനൊടുക്കി.

കർണാടകത്തിലെ ബാഗല്‍കോട്ട് ജില്ലയിലെ കദമ്ബൂർ സ്വദേശിനി ദിവ്യ ബാർക്കർ ആണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച ദിവ്യയുടെ സഹപാഠിയുടെ കൈവശമുണ്ടായിരുന്ന 2000 രൂപ കാണാതായിരുന്നു. ഇതോടെ അധ്യാപകർ ക്ലാസിലെ മുഴുവൻ കുട്ടികളുടെയും ബാഗുകളില്‍ തിരച്ചില്‍ നടത്തി. പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ദിവ്യയുള്‍പ്പെടെ മൂന്നുകുട്ടികളെ സ്റ്റാഫ്റൂമിലെത്തിച്ച്‌ അധ്യാപിക വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയായിരുന്നു.

വൈകീട്ട് വീട്ടിലെത്തിയതുമുതല്‍ പെണ്‍കുട്ടി വലിയ വിഷമത്തിലായിരുന്നുവെന്ന് വീട്ടുകാർ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് പെണ്‍കുട്ടിയുടെ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മാതാപിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി കദമ്ബൂർ പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *