ദേശീയപാത നിര്‍മ്മാണത്തിന്റെ കാലനാണ് കെ സി ഗോപാലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിന്റെ കാലനാണ് കെ സി വേണുഗോപാല്‍ എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 2011- 2016 കാലത്ത് യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ പദ്ധതി ആണ് ഇതെന്നും അതിനാല്‍ ഇനി ഈ പദ്ധതി ആരും പൂര്‍ത്തികരിക്കേണ്ട എന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളതെന്നും മുഹമ്മദ് റിയാസ് പറയുന്നു.
ദേശീപാത നിര്‍മ്മാണത്തില്‍ സര്‍ക്കാരിനെ അടിക്കാന്‍ ഒരു വടി കിട്ടിയെന്ന രൂപത്തിലുള്ള ആഹ്‌ളാദ നൃത്തമാടുകയാണ് ഇപ്പോള്‍ യുഡിഎഫ് എന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. ദേശീയപാത നിര്‍മ്മാണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് കെ സി വേണുഗോപാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
കെ സി വേണുഗോപാല്‍ ഇപ്പോള്‍ നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഹമ്മദ് റിയാസ് കൂട്ടിചേര്‍ത്തു. ഇനി എന്തൊക്കെ ചെയ്താലും നിര്‍മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കും എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *