നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എം വി ഗോവിന്ദൻ

എം സ്വരാജിന് വി വി പ്രകാശൻ്റെ കുടുംബത്തിൽ സ്വീകാര്യത ലഭിക്കുന്നത് ചെറിയ കാര്യമല്ല. നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത് ജമാഅത്തെ ഇസ്ലാമിക്ക് എതിരായ വർഗീയ വിരുദ്ധ പോരാട്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയ്ക്കെതിരെ മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ട് വിശ്വാസികൾ ഉൾപ്പെടെ മുഴുവൻ ജനങ്ങളെയും ചേർത്ത് നിർത്തി വർഗീയ വിരുദ്ധപോരാട്ടമാണ് എൽഡിഎഫ് സംഘടിപ്പിച്ചിട്ടുള്ളത്. ആര്യാടൻ ഷൗക്കത്ത് പ്രകാശൻ്റെ വീട്ടിൽ പോയില്ല എന്നത് എൽഡിഎഫിന്റെ പ്രശ്‌നം അല്ല. എൽഡിഎഫ് സ്ഥാനാർഥിക്ക് പ്രകാശന്റെ കുടുംബത്തിൽ സ്വീകാര്യത കിട്ടുന്നു എന്നത് ചെറിയ കാര്യമല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *