ആർഎസ്എസുമായി ബന്ധപ്പെട്ട എം വി ഗോവിന്ദൻ്റെ പരാമർശം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ

ജനം എൽഡിഎഫിന് വോട്ട് ചെയ്യാൻ തീരുമാനിച്ച ശേഷമാണ് എം വി ഗോവിന്ദന്റെ പരാമർശമുണ്ടായത്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പിൻ്റെ എല്ലാം പ്രവർത്തനങ്ങളും വിലയിരുത്തുമെന്നും എ വിജയ രാഘവൻ പറഞ്ഞു. കനത്ത പോളിംഗുണ്ടായത് നല്ല തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഫലമാണ്. എൽഡിഎഫ് സർക്കാർ അനുകൂല സ്വീകാര്യത നിലമ്പൂരിൽ കാണാൻ കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരുന്നു പ്രചാരണ നായകൻ. വിവാദ സ്വാധീനം ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *