പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത

പുതുക്കാട്: പ്രതികാരം ചെയ്യുവാന്‍ സ്വന്തം പാര്‍ട്ടിക്കാരോട് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. സമാന്തരപാത അടച്ചുകെട്ടിയ സംഭവത്തില്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

അന്ധനയനങ്ങളും ബധിരകരണങ്ങളുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാം ശരിയാക്കും എന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ആദ്യം ശരിയാക്കിയത് പാവങ്ങളുടെ കഞ്ഞി കുടിയാണ്. എപിഎല്ലുകാര്‍ക്ക് റേഷനില്ല. എപിഎല്ലുകാര്‍ക്ക് മണ്ണെണ്ണയും ഗോതമ്പുമില്ലാത്ത അവസ്ഥയാണുള്ളതെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *