കോട്ടക്കൽ: ഒതുക്കുങ്ങൽ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെ രാത്രി മോഷണം. ഒതുക്കുങ്ങൽ ഹൈസ്കൂൾ ന്റെ ഓഫീസ് റൂമും, ലൈബ്രറി, സ്റ്റോർ തുടങ്ങിയവയുടെ വാതിലുകൾ തകർക്കപ്പെടുകയും സ്കൂൾ സിസിടിവി നശിപ്പിക്കുകയും ചെയ്താണ് മോഷണം നടത്തിയിട്ടുള്ളത്.
60,000ന് മുകളിൽ പണം മോഷണം പോയതായും പ്രാഥമിക വിലയിരുത്തലുകൾ ഉണ്ട്.
കോട്ടക്കൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
