തദ്ദേശ തിരഞ്ഞെടുപ്പിൽ ‘പിണറായിസം’ ഇല്ലെന്നും യുഡിഎഫുമായും എൽഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ‘പിണറായിസം’ നിയമസഭയിലാണ്. ആ പോരാട്ടം തുടരുമെന്നും പി വി അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക അടിസ്ഥാനത്തിൽ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവർക്ക് നൽകും. വർഗീയ കക്ഷികളൊഴികെ സഹകരണം ആവശ്യപ്പെടുന്നവരോട് തിരിച്ച് സഹകരിക്കാനുള്ള സ്വാതന്ത്ര്യം നൽകാനാണ് ആലോചന. യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും പിന്തുണ സ്വീകരിക്കുമെന്നും പി വി അൻവർ പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മുന്നണിയിലേക്കും ഇല്ലെന്നും അൻവർ പറഞ്ഞു. ആരുടെ വാതിലും തൽക്കാലം മുട്ടാനോ തുറക്കാൻ ആവശ്യപ്പെടാനോ പോകില്ല. ചക്കയിട്ടപ്പോ മുയല് ചത്ത കഥയുണ്ട്. എല്ലാ ചക്കയിടുമ്പോഴും മുയല് ചാവുമെന്നാണ് ചിലർ പ്രതീക്ഷിക്കുന്നതെന്നും അൻവർ പറഞ്ഞു.
