‘പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാനുള്ള ശ്രമം’; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി

ദില്ലി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യ പാർട്ടികളുടെ നിർദ്ദേശങ്ങളും ആശങ്കകളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് ജോൺ ബ്രിട്ടാസ് എംപി. നോട്ടുനിരോധനം പോലെ ബീഹാറിൽ വോട്ട് നിരോധനത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പിൻവാതിലിലൂടെ എൻ ആർ സി നടപ്പാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *