കഴിഞ്ഞ കുറച്ച് ദിവസമായി സ്വർണ വില കുറഞ്ഞതോടെ വരും ദിവസങ്ങളിൽ വില കുറയുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ കഴിഞ്ഞ ദിവസം പ്രതീക്ഷകളെ അസ്ഥാനത്താക്കി വില കുത്തനെ കുതിച്ചു. സ്വർണ വിലയിൽ നേരിയ ഇടിവോടെയാണ് ഇന്ന് വിപണി ആരംഭിച്ചത്. 55 രൂപയുടെ ഇടിവാണ് ഗ്രാമിൽ പ്രതിഫലിച്ചത്. ഇതോടെ പവന് 440 രൂപ കുറഞ്ഞു. ഇന്നലെ 9,105 രൂപയായിരുന്നു കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇന്ന് അത് 9,050 രൂപയായി കുറഞ്ഞു. ഇതോടെ പവന് 72,840 രൂപയിൽ നിന്ന് 72,400 ലേക്ക് താഴ്ന്നു. കേരളത്തിലെ ഇന്നത്തെ വെള്ളി വില ഗ്രാമിന് 120 രൂപയും കിലോഗ്രാമിന് 1,20,000 രൂപയുമാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
