മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.

അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സും ടീം എമര്‍ജന്‍സി ടീം റെസ്‌ക്യൂ ഫോഴ്‌സ് ടീം, നന്മകൂട്ടം പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനെത്തി.

ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മെറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *