ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച്

ന്യൂഡല്‍ഹി: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യയുടെ (ബിസിസിഐ) സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റീസ് ആര്‍.എം.ലോധ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതു വരെ സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കാനോ മറ്റ് കാര്യങ്ങള്‍ക്ക് പണം ചിലവാക്കാനോ ബിസിസിഐക്ക് ഇനി കഴിയില്ല. സംസ്ഥാന അസോസിയേഷനുകള്‍ ഇനി പണത്തിനായി സമീപിക്കേണ്ടത് ലോധ സമിതിയെയാണെന്നും കോടതി ഉത്തരവിട്ടു.

ലോധ സമിതി ശിപാര്‍ശകള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന ബിസിസിഐയുടെ വാദം കോടതി തള്ളിക്കളഞ്ഞു. സമിതി റിപ്പോര്‍ട്ടില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച കോടതി ഉത്തരവ് ബിസിസിഐ നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *