എറണാകുളം നഗരത്തിലെ അനാശാസ്യ കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു

സൗത്ത് റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിനു സമീപം വാടക വീട്ടിൽ ആയിരുന്നു അനാശാസ്യ സംഘം പ്രവർത്തിച്ചിരുന്നത്.

നടത്തിപ്പുകാരായ രണ്ടു പേരും ഒരു ഇടപാടുകാരനും ഇതര സംസ്ഥാനക്കാരായ 6 സ്ത്രീകളും ഉൾപ്പെടെ 9 പേരാണു പിടിയിലായത്.

മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലിയാണു സംഘത്തിനു നേതൃത്വം നൽകുന്നതെന്നാണു വിവരം. അനാശാസ്യത്തിന് ഉപയോഗിച്ചിരുന്ന വീട് പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ചിരുന്നു. വീടിൻ്റെ ജനലുകളും സ്‌റ്റിക്കർ പതിച്ചു മറച്ച നിലയിലായിരുന്നു.

തിങ്കളാഴ്ച‌ രാത്രി ഏറെ വൈകിയായിരുന്നു റെയ്ഡ്.

Leave a Reply

Your email address will not be published. Required fields are marked *