മീഡിയ വണില്‍ നിന്ന് പ്രമുഖര്‍ കൊഴിയുന്നു

മീഡിയ വണ്‍ മാനേജ്‌മെന്റിനെ പ്രതിസന്ധിയിലാക്കി ന്യൂസ് ചാനലില്‍ നിന്നും ഇ സനീഷും വിധു വിന്‍സന്റും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രാജിവെച്ചു. മീഡിയ വണ്ണില്‍ നിന്നും നാല്‍പ്പതിലേറേ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം വിവാദമായിരിക്കേയാണ് ചാനലിനെ പ്രതിസന്ധിയിലാക്കി പ്രമുഖര്‍ രാജിവെച്ചത്. മിഡില്‍ ഈസ്റ്റിലെ പ്രോഗ്രാം ചാനല്‍ അവസാനിപ്പിക്കുന്നതിനോട് ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇതോടെ പുതിയ തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വാര്‍ത്താവതാരകരായ ഐ ആര്‍ പ്രസാദ്,ജിഷ, അഞ്ജന തുടങ്ങിയവരും ചാനലില്‍ നിന്ന് രാജിവച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ അധീനതയിലുള്ള മീഡിയ വണ്ണിന്റെ പ്രോഗ്രാം ചാനല്‍ പരിപാടി അവസാനിപ്പിച്ചതിനു പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. മാനേജ്‌മെന്റിന്റെ ഈ നിലപാടിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രോഗ്രാം ചാനല്‍ അവസാനിപ്പിച്ചുവെങ്കിലും ജീവനക്കാര്‍ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതില്‍ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സും ക്യാമറാമാനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ്…

Leave a Reply

Your email address will not be published. Required fields are marked *