എഎസ്എ–എസ്എഫ്‌ഐ സഖ്യത്തിന് ജയം

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എഎസ്എ (അംബേദ്കര്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍) –എസ്എഫ്‌ഐ സഖ്യത്തിന് വിജയം. ആകെയുള്ള 11 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 10 സീറ്റിലും എഎസ്എ–എസ്എഫ്‌ഐ സഖ്യമാണ് വിജയിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി വിജയം കണ്ടു. അധ്യക്ഷനായി എഎസ്എയുടെ നാനി ബാബു തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐയുടെ പി. മുഹമ്മദാണ് യൂണിയന്‍ ജനറല്‍ സെക്രട്ടറി. ലേഡി വൈസ് പ്രസിഡന്റായി എഎസ്എയുടെ തമിഴ് കലയരസിയും വൈസ് പ്രസിഡന്റായി എസ്എഫ്‌ഐയുടെ അജിത്തും വിജയിച്ചു.

ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുകൊണ്ട് പോണ്ടിച്ചേരി സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നാനി ബാബുവിന് അരിയറുണ്ടെന്ന കരണത്താലാണ് ഫലം തടഞ്ഞതെന്നാണ് സൂചന.

നേരത്തെ ജവഹര്‍ലാല്‍ നെഹ്‌റു, ഹൈദരാബാദ് കേന്ദ്രസര്‍വ്വകലാശാലകളിലും ഇടതുസഖ്യം വിജയിച്ചിരുന്നു. ജെഎന്‍യുവില്‍ എസ്എഫ്‌ഐ–ഐസ സഖ്യത്തിനായിരുന്നു വിജയം.

Leave a Reply

Your email address will not be published. Required fields are marked *