ശബരിമല വിവാദത്തില്‍, ഉണ്ണികൃഷ്ണന്‍ പൊറ്റിയെ ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് ചോദ്യം ചെയ്യാന്‍ ഇടയില്ല

രണ്ടു ദിവസം മുന്‍പ് തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയ ഉണ്ണിക്കൃഷ്ണനെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിനായി നോട്ടീസ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവനന്തപുരത്തും ബാംഗ്ലൂരുവിലുമായി രണ്ടു തവണ പോറ്റിയെ ചോദ്യം ചെയ്തു കഴിഞ്ഞു. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ആവശ്യം വന്നാല്‍ പിന്നീട് വിളിപ്പിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം, സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള ആലോചനയും സര്‍ക്കാരിന്റെ ഭാഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *