തോറ്റ എംഎല്‍എയുടെ സമരം കൗതുകമാകുന്നു

മലപ്പുറം: തെരുവുനായക്കള്‍ക്കെതിരെയുള്ള ഒറ്റയാള്‍ സമരം കൗതുകമാകുന്നു. തോറ്റ എംഎല്‍എ എന്ന ബാനറുമായി മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്ന ചെമ്മങ്കടവ് സ്വദേശി ആലി ഹാജിയാണ് ജനങ്ങള്‍ക്ക് കൗതുകമാകുന്നത്. തെരുവ് നായകളെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ തദ്ദേശസ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടാണ് ആലി ഹാജിയുടെ സമരം. തെരുവ് നായകളുടെ ശല്യം രൂക്ഷമാകുമ്പോഴും ഇത് നിയന്ത്രിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ അധികാരികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ ഒറ്റയാള്‍ സമരവുമായി ആലി ഹാജി രംഗത്തെത്തിയത്. സമരത്തിന്റെ ലക്ഷ്യം സംശുദ്ധമാണെങ്കിലും ബാനറിലെ വാക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ ചിരിപടര്‍ത്തുന്നു. നേരത്തെ നിരവധി പ്രശ്‌നങ്ങളിലും ആലി ഹാജി സമരരംഗത്ത് വന്നിരുന്നു. തന്റെ സമരമുറയിലൂടെയെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുമോ എന്ന പ്രതീക്ഷയിലാണ് ഇദേഹം. മുമ്പ് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി തോറ്റ എംഎല്‍എ എന്ന ബോര്‍ഡ് കണ്ടതിന്റെ അമ്പരപ്പിലാണ് മലപ്പുറം നിവാസികള്‍.

Leave a Reply

Your email address will not be published. Required fields are marked *