ശബരിമല: തെന്നിന്ത്യയിലെ പ്രമുഖ ഹൈന്ദവ ആരാധനാലയമായ ശബരിമല സന്നിധിയില്‍ മന്ത്രി കെ.ടി.ജലീല്‍ എത്തിയത് കൗതുകക്കാഴ്ചയായി. ശബരിമല വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കെ.ടി.ജലീല്‍ സന്നിധാനത്ത് എത്തിയത്. അപ്രതീക്ഷിതമായി എത്തിയ വിശിഷ്ടാതിഥിയുടെ കയ്യിലേക്ക് ശബരിമല തന്ത്രി തീര്‍ഥജലം പകര്‍ന്നു നല്‍കി. ദേവസ്വം ബോര്‍ഡ് അംഗങ്ങളും സി.പി.എം.നേതാക്കളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ശബരിമലയിലെ സൗകര്യങ്ങള്‍ കണ്ടു മനസ്സിലാക്കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.
