ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വ ജെഡിയുവില്‍ സംഘടനാപരമായി അരാജകത്വം

കോഴിക്കോട്: സ്വന്തം പാര്‍ട്ടി സംവിധാനത്തെ വിമര്‍ശിച്ച് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ എം.പി വീരേന്ദ്ര കുമാ!ര്‍. സംഘടനാപരമായി പാര്‍ട്ടിയില്‍ അരാജകത്വമാണെന്ന് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പാര്‍ട്ടികകത്ത് പരിഹരിക്കണമെന്നും താന്‍ പാര്‍ട്ടിയെ കുടുംബ സ്വത്താക്കിയിട്ടില്ലെന്നും വീരേന്ദ്രകുമാര്‍ കോഴികോട് പറഞ്ഞു.

കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ തുറന്നടിച്ചത്. പാര്‍ട്ടി ദുര്‍ബലാവസ്ഥയിലാണെന്ന് വിമര്‍ശനം ഉന്നയിച്ച വീരേന്ദ്രകുമാര്‍ സിപിഐഎമ്മുമായി താരതമ്യം നടത്തിയാണ് പാര്‍ട്ടിയുടെ അപചയം ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി കുടുംബ സ്വത്താക്കിയെന്ന ആരോപണത്തെയും വീരേന്ദ്ര കുമാര്‍ തള്ളി.

ജെഡിയു കോഴിക്കോട് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീരേന്ദ്ര കുമാറിന്റെ നോമിനിയെ തെരഞ്ഞെടുപ്പിലൂടെ തോല്‍പ്പിച്ച് മനയത്ത് ചന്ദ്രന്‍ വീണ്ടും പ്രസിഡന്റായത് വീരേന്ദ്ര കുമാറിനെ ചൊടിപ്പിച്ചിരുന്നു. പുനസംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് വീരേന്ദ്ര കുമാര്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പോടെ പാര്‍ലമെന്ററി രംഗത്ത് പാര്‍ട്ടി അപ്രസക്തമായെന്ന പൊതു വിമര്‍ശം നിലനില്‍ക്കെ കൂടിയാണ് വീരേന്ദ്രകുമാറിന്റെ കുറ്റപെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *