തിരുവല്ല: മന്ത്രി ജി. സുധാകരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി കരിങ്കൊടി കാണിച്ച് അങ്കലാപ്പിലായിരിക്കുകയാണ് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും.
കരിങ്കൊടി കണ്ട് കാര്‍ നിര്‍ത്തി കരിങ്കൊടി പ്രകടനത്തിന്റെ കാരണം തിരക്കിയ മന്ത്രിയോട് പ്രത്യേകിച്ച് ഒരു ഉത്തരവും ഇവര്‍ക്ക് പറയാനില്ലായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വച്ചാണ് യൂത്ത്കോണ്‍ഗ്രസ പ്രവര്‍ത്തകര്‍ക്ക് അബദ്ധം പിണഞ്ഞത്.
തിരുവല്ല കമ്പഴ റോഡ് ബി.എം.ബി നിലവാരത്തില്‍ പുനര്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി സുധാകരന്. ഈ സമയത്താണ് മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പാഞ്ഞടുത്തത്.
ഇതോടെ തന്റെ ചോദ്യത്തിന് ഉത്തരംപറയാതെ നില്ക്കുന്ന പ്രവര്‍ത്തകരെ നോക്കി ചിരിച്ച് മന്ത്രി യാത്ര തുടരുകയും ചെയ്തു.
എന്തുതന്നെയായാലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ സ്റ്റേറ്റ് കാര്‍ കാണുമ്പോഴേ കരിങ്കൊടിയുമായി ഓടുന്ന യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സോഷ്യല്‍മീഡിയയിലും കണക്കിന് ട്രോളുകള്‍ വരുന്നുണ്ട്.
