സുധീരനെ തള്ളി മുസ്ലീം ലീഗ്

മലപ്പുറം: സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷന്‍ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്‌നമാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇതില്‍ സിപിഎം എന്നോ കോണ്‍ഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.

വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫ് ചേര്‍ന്നതിന് ശേഷം ഇക്കാര്യത്തില്‍ മുന്നണിയുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി സംയുക്ത പ്രക്ഷോഭത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി ലീഗ് രംഗത്തുവന്നിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ വാക്കുകള്‍ തള്ളിക്കളഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമാണ് വിഷയത്തില്‍ ലീഗിന്റെ നയമെന്നും വ്യക്തമാക്കാനാണ് മജീദ് ശ്രമിച്ചത്. ഇതോടെ സഹകരണ സമരത്തില്‍ എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരുമായി യോജിച്ച് പ്രക്ഷോഭം വേണമോ എന്ന കാര്യത്തില്‍ യുഡിഎഫിലും തര്‍ക്കം രൂപപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *