തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടത്

തിരുവനന്തപുരം: ജനത്തിനു മേല്‍ തോക്കുചൂണ്ടിയല്ല നോട്ടില്ലാത്ത കാലം കൊണ്ടുവരേണ്ടതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ്. അച്യുതാനന്ദന്‍. നോട്ട് പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചതോടെ ബിജെപിയുടെ തനിനിറം പുറത്തായെന്നും സഹകരണ ബാങ്ക് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ വി.എസ് പറഞ്ഞു.

 

നോട്ട് നിരോധനത്തില്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതി. എന്നാല്‍ ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ ജനം കണ്ണുതുറന്ന് പ്രതികരിക്കാന്‍ തുടങ്ങി. കേന്ദ്രത്തെ പിന്താങ്ങുന്ന കുമ്മനത്തെയും കൂട്ടരെയും ജനം ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *