നോട്ട് പിന്‍വലിക്കല്‍ ഹീറോ ആയിരുന്ന മോദി ഇപ്പോള്‍ സീറോയായി

തിരുവനന്തപുരം: രാജ്യത്ത് ഹീറോ ആയിരുന്ന മോദി ഇപ്പോള്‍ സീറോ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഫിനാന്‍ഷ്യല്‍ ഫാസിസമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. ആളുകള്‍ പണത്തിനായി നെട്ടോട്ടമോടുകയാണ്. എടിഎമ്മുകള്‍ ഇത്ര ദിവസം കഴിഞ്ഞിട്ടും കാലിയായി തന്നെ തുടരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെ പോലും ഗണ്‍പോയിന്റില്‍ നിര്‍ത്തിയാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ഇതുവരെ നേരിട്ടതിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിടുന്നതെന്നും ഇതിനെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാവുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *