മലപ്പുറം നിലമ്പൂര്‍ കാട്ടില്‍ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന. കൊല്ലപ്പെട്ടവരില്‍ കേന്ദ്രകമ്മിറ്റി അംഗമായ ഒരു സ്ത്രീയും ഉല്‍പ്പെട്ടതായും പറയുന്നു. തണ്ടര്‍ബോള്‍ട്ട്മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നു. ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് സൂചന. നിലമ്പൂര്‍ കാളികാവ് വനമേഖലയില്‍ ഉള്‍ക്കാട്ടിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഏറ്റ് മുട്ടലില്‍ മൂന്ന് പേര്‍ മരണപെട്ടതായാണ് വിവരം. മരണപെട്ടതില്‍ കേന്ദ്രകമ്മിറ്റിയംഗമായ ഓരു സ്തരീയും ഉള്‍പ്പെട്ടതായും പറയുന്നു. കാട്ടില്‍ മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നുവെന്നറിഞ്ഞെത്തിയ ദൗത്യസംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നിറയൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തുടര്‍ന്ന് രൂക്ഷമായ ഏറ്റുട്ടല്‍ നടന്നു. മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ ഒരു വിവരവും പുറത്തേക്ക് വരുന്നില്ല. ആദിവാസികള്‍ നല്‍കുന്ന സൂചനകള്‍ മാത്രമാണ് ഉളളത്. എന്നാല്‍ ദൗത്യസംഘം പൊലീസിനോട് ആംബുലന്‍സ് ആവശ്യപ്പെട്ടതായി സൂചനയുണ്ട്.
