അമ്മയെ ക്രൂരമായ മര്‍ദ്ദിച്ച മകള്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ 75 വയസുകാരിയായ അമ്മയെ ക്രൂരമായി മര്‍ദിച്ച മകള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹികപീഡന നിയമപ്രകാരമാണ് മകള്‍ ചന്ദ്രമതിക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന് കണ്ണൂര്‍ എസ്.പി. പറഞ്ഞു. കാര്‍ത്ത്യായനിയെ മകള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു. മാവിഞ്ചേരി സ്വദേശിയായ ചന്ദ്രമതി അമ്മയെ സ്ഥിരമായ മര്‍ദിക്കുന്നെന്ന് കാണിച്ച് സഹോദരന്‍ വേണുഗോപാലാണ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 24ന് ചിത്രീകരിച്ചതെന്ന് പറയുന്ന വീഡിയോ സഹിതമാണ് പരാതി നല്‍കിയത്. കൈ കൊണ്ടും ചൂലു കൊണ്ടും അമ്മയെ മര്‍ദിക്കുന്നതും അസഭ്യം പറയുന്ന ദൃശ്യങ്ങളുമാണ് വീഡിയോയില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ വഴക്കിനെതുടര്‍ന്നാണ് സഹോദരന്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്നാണ് ചന്ദ്രമതിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *