ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വിദ്യാഭ്യാസം വേണ്ട

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോള്‍ പമ്പുകളില്‍ കാശൊടുക്കലുകള്‍ ഓണ്‍ലൈന്‍വഴി ചെയ്യാന്‍ സൗകര്യമൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു സാധാരണ മനുഷ്യന് എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അധികം വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. പാസ്വേര്‍ഡ് ഓര്‍ത്തിരുന്നാല്‍ മാത്രം മതി. ഞങ്ങള്‍ ആവശ്യപ്പെടുന്നത് എന്തെന്നുവച്ചാല്‍, ഇപ്പോള്‍ എടിഎമ്മില്‍നിന്നു പണം പിന്‍വലിച്ച് പമ്പില്‍ നല്‍കുന്നതിനു പകരമായി അവിടെ കാര്‍ഡ് ഉപയോഗിക്കാനാണ്. ഇത് ശീലങ്ങളുടെ പ്രശ്‌നമാണ്– കേന്ദ്രമന്ത്രി പറഞ്ഞു. ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകള്‍ കൂടാതെ, ഇ വാലറ്റുകളും മൊബൈല്‍ വാലറ്റുകളും സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പട്ടു.

Leave a Reply

Your email address will not be published. Required fields are marked *