71 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി 3 പേര്‍ പിടിയിലായി

ബംഗളൂരു: കര്‍ണാടകയില്‍ 71 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി മൂന്നു പേര്‍ പിടിയിലായി. പണം കാറില്‍ കൊണ്ടു പോകവെയാണ് പോലീസ് ഇവരെ പിടികൂടിയത്. കര്‍ണാടകയിലെ ബൈലൂര്‍ ജില്ലയിലാണ് സംഭവം. പിടിയിലായ മൂന്നു പേരെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇമ്രാന്‍ ഹുസൈന്‍, ആസിഫ് ഉമര്‍, ദീപക് ഷെട്ടി എന്നിവരാണ് പിടിയിലായത്. കണ്ടെടുത്ത പണം സംബന്ധിച്ച് മതിയായ രേഖകള്‍ ഇവര്‍ക്ക് ഹാജരാക്കാനായില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *