ലക് നോ: നോട്ട് പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെ കാണാന്‍ രാഹുല്‍ ഗാന്ധി മാര്‍ക്കറ്റില്‍. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ഒരു മാര്‍ക്കറ്റിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. ജനങ്ങളുടെ പരാതികേട്ട രാഹുല്‍ പ്രതിസന്ധി പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. നോട്ട് നിരോധനം പാവങ്ങളോടുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
