ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഡല്‍ഹി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ചെന്നൈയിലെ ഒരു സന്നദ്ധസംഘടന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസ്സ് തീര്‍പ്പാക്കുന്നത് വരെ ജയലളിതയുടെ സ്വത്ത് കൈമാറ്റം ചെയ്യരുതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന ആരോപണത്തെ കുറിച്ചും അന്വേണം നടത്തണം. ഇതിനായി മെഡിക്കല്‍ രേഖകള്‍ പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
