2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബിജെപിയുടെ ചരല്‍ക്കുന്ന് ക്യാമ്ബ്. രാഷ്ട്രീയ പ്രചാരണത്തിനൊപ്പം പരിസ്ഥിതി വിഷയങ്ങളിലും സജീവമായി ഇടപെടാന്‍ പ്രാദേശിക സമിതികള്‍ രൂപീകരിക്കും. മത ന്യൂനപക്ഷങ്ങളെ പാര്‍!ട്ടിയുമായി കൂടുതല്‍ അടുപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടരും.
വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബിജെപി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൃത്യമായ രൂരേഖയ്ക്കാണ് ചരല്‍ക്കൂന്ന് ക്യാന്പില്‍ രൂപം നല്‍കുന്നത്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ .
ക്രിസ്ത്യന്‍ സഭകളുമായുള്ള ബന്ധത്തില്‍ ശുഭകരമായ പുരോഗതി ബിജെപി അവകാശപ്പെടുന്നു. മലബാറില്‍ ഭയതോതടെ അകന്നുനില്‍ക്കുന്ന മുസ്ലീം സമൂഹത്തെ പ്രാദേശിക തലങ്ങളില്‍ ബി ജെ പിയോട് അടുപ്പിക്കാന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യും.
സഹകരണ വിഷയത്തില്‍ സ പിഎം കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കള്ളപ്പണക്കാരെ ഒറ്റപ്പെടുത്തുക സഹകരണ മേഖലയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിക്കും.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ ബൂത്ത് തലങ്ങളില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും. 15,000 പ്രവര്‍ത്തകര്‍ക്ക് ഇതിനായി പരിശീലനം നല്‍കും. ജനുവരി രണ്ടിന് ശാസ്താംകോട്ടയില്‍ പദ്ധതിക്ക് ജലസ്വരാജ് പദ്ധതിക്ക് തുടക്കമാകും.
